- Trending Now:
വ്യത്യസ്ത ആളുകളില്‍ നിന്ന് സ്വരുകൂട്ടിയ തുകയില്‍ നിന്ന് ലഭിക്കുന്ന ലാഭം നിക്ഷേപ തുകയുടെയും നിക്ഷേപ സമയത്തിന്റെയും അടിസ്ഥാനത്തില്‍ എല്ലാ നിക്ഷേപകര്‍ക്കും വീതിച്ചു നല്‍കുന്നതാണ്
ദീര്‍ഘ കാലത്തേക്ക് പണപെരുപ്പത്തെ തടുക്കുന്നതും മികച്ച വരവ് നല്‍കുന്നതുമായ നിക്ഷേപ മാര്‍ഗമാണ് മ്യൂച്ചല്‍ ഫണ്ട്. മ്യൂച്ചല്‍ ഫണ്ടിന്റെ എല്ലാ വശങ്ങളും മനസിലാക്കി അതില്‍ നിക്ഷേപിക്കുന്നവരുണ്ടാം. എന്നാല്‍ മ്യൂച്ചല്‍ ഫണ്ട് എന്നു കേട്ടിട്ടുണ്ട് പക്ഷേ അതിനെക്കുറിച്ച് വലിയ ധാരണ ഇല്ല എന്നും പറയുന്നവര്‍ക്കായി മ്യൂച്ചല്‍ ഫണ്ടിന്റെ പ്രാഥമികമായ കുറച്ച് കാര്യങ്ങള്‍ മനസിലാക്കാം.
വ്യത്യസ്ത ആളുകളില്‍ നിന്ന് സ്വരുകൂട്ടുന്ന തുക ഒരു പൊതു ലക്ഷ്യത്തോടെ ഒരു പ്രൊഫഷണല്‍ ടീം കൈകാര്യം ചെയ്യുന്നതാണ് മ്യൂച്ചല്‍ ഫണ്ട്. വ്യത്യസ്ത ആളുകള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒരു ഡോക്ടറോ ബിസിനസുകാരനോ വീട്ടമ്മയോ വിരമിച്ച വ്യക്തിയോ വിദ്യാര്‍ത്ഥിയെ ആരുമാകാം. പൊതുലക്ഷ്യം കൊണ്ട് ഉദ്ദേശിക്കുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ മികച്ച 30 കമ്പനികളില്‍ നിക്ഷേപിക്കണം എന്നതാണ്. മ്യൂച്ചല്‍ ഫണ്ട് കൈകാര്യം ചെയ്യുന്നത് മികച്ച പ്രൊഫഷണല്‍ ടീം ആയതുകൊണ്ട് നമ്മുക്ക് വരുന്ന തെറ്റുകള്‍ അവര്‍ക്ക് വരാന്‍ സാധ്യതയില്ല. കൂടാതെ മികച്ച രീതിയില്‍ അവര്‍ക്ക് നിക്ഷേപിക്കാനും സാധിക്കും.
മ്യൂച്ചല്‍ ഫണ്ട് ഒരു പ്രൊഫഷണല്‍ ടീം കൈകാര്യം ചെയ്യുന്നത് കൊണ്ട് ഷെയര്‍ മാര്‍ക്കറ്റിനേക്കാള്‍ റിസ്‌ക് കുറവാണ്. എന്നാല്‍ ഷെയര്‍ മാര്‍ക്കറ്റിനേക്കാള്‍ വരവ് കൂടുതലാണ്. വ്യത്യസ്ത ആളുകളില്‍ നിന്ന് സ്വരുകൂട്ടിയ തുകയില്‍ നിന്ന് ലഭിക്കുന്ന ലാഭം നിക്ഷേപ തുകയുടെയും നിക്ഷേപ സമയത്തിന്റെയും അടിസ്ഥാനത്തില്‍ എല്ലാ നിക്ഷേപകര്‍ക്കും വീതിച്ചു നല്‍കുന്നതാണ്. ഈ രീതിയിലാണ് മ്യൂച്ചല്‍ ഫണ്ട് പ്രവര്‍ത്തിക്കുന്നത്.
മ്യൂച്ചല്‍ ഫണ്ട് മുഴുവന്‍ ഓഹരി വിപണിയില്‍ മാത്രമാണ് നിക്ഷേപിക്കുന്ന തെറ്റിദ്ധാരണ എല്ലാവര്‍ക്കുുണ്ട്. എന്നാല്‍ മ്യൂച്ചല്‍ ഫണ്ട് ആസ്തിയുടെ 60 ശതമാനത്തില്‍ കൂടുതല്‍ സുരക്ഷിതമായ കടപത്രത്തിലും മറ്റുമാണ് നിക്ഷേപിക്കുന്നത്. ഇതിന് പുറമേ സ്വര്‍ണത്തിലും മറ്റും നിക്ഷേപിക്കുന്ന മ്യൂച്ചല്‍ ഫണ്ടുകളും നിലവിലുണ്ട്.
പ്രധാനമായും മൂന്നു തരത്തിലുള്ള മ്യൂച്ചല്‍ ഫണ്ടുകളാണ് ഉള്ളത്. ഇക്വിറ്റി ഫണ്ട്, ഡെഡ് ഫണ്ട്, ഹൈബ്രിഡ് ഫണ്ട് എന്നിവ. ഇക്വിറ്റി ഫണ്ട് ഓഹരി വിപണിയിലാണ് നിക്ഷേപിക്കുക. ഡെഡ് ഫണ്ട് പൊതുവെ വളരെ റിസ്‌ക് കുറഞ്ഞ ട്രഷറി ബില്ലുകള്‍ പോലെയുള്ള കടപത്രത്തിലും മറ്റുമാണ് നിക്ഷേപിക്കുക. ഹൈബ്രിഡ് ഫണ്ട് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഇക്വിറ്റി ഫണ്ടിലും ഡെഡ് ഫണ്ടിലും ഒരു പ്രത്യേക അനുപാതത്തില്‍ നിക്ഷേപിക്കുന്നതാണ്. ഈ മൂന്നു വിഭാഗങ്ങളിലും അനേകം ഉപവിഭാഗങ്ങളുമുണ്ട്.
പൊതുവേ മ്യൂച്ചല്‍ ഫണ്ടുകളില്‍ ലിംഗ വ്യത്യാസമില്ലാതെ ആര്‍ക്കു വേണമെങ്കിലും നിക്ഷേപിക്കാവുന്നതാണ്. എന്നാല്‍ യുഎസ്എ, കാനഡ പോലെയുള്ള രാജ്യങ്ങളിലെ ഇന്ത്യക്കാര്‍ക്ക് ഇന്ത്യയിലെ എല്ലാ മ്യൂച്ചല്‍ ഫണ്ടുകളിലും നിക്ഷേപിക്കാന്‍ സാധിക്കുകയില്ല. ഒറ്റത്തവണ നിക്ഷേപത്തില്‍ 5000 രൂപയും മാസത്തവണ നിക്ഷേപത്തിന് 1000 രൂപയുമാണ് ആവശ്യമുള്ളത്. അതിനാല്‍ തന്നെ ഏതൊരു സാധാരണ വ്യക്തിക്കും മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിച്ച് അതിന്റേതായ പ്രയോജനങ്ങള്‍ നേടാവുന്നതാണ്.
ഇന്ത്യയില്‍ താമസിക്കുന്ന ആളാണെങ്കില്‍ ആദാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഫോട്ടോ, ഏതു ബാങ്കില്‍ നിന്നാണോ നിക്ഷേപിക്കുന്നത് ആ ബാങ്കിന്റെ ചെക്ക് ലീഫ് എന്നിവയാണ് മ്യൂച്ചല്‍ ഫണ്ട് നിക്ഷേപത്തിന് ആവശ്യമായുള്ളത്. ആദാര്‍ കാര്‍ഡിലെ വിലാസവും നിലവിലെ വിലാസവും തമ്മില്‍ വ്യത്യാസമുണ്ടെങ്കില്‍ വിലാസം തെളിയിക്കുന്ന മറ്റൊരു രേഖയും ആവശ്യമായി വരും. വിദേശത്ത് താമസിക്കുന്ന ആളാണെങ്കില്‍ ആദാറിന്റെ ആവശ്യമില്ല. എന്നാല്‍ പാസ്‌പോര്‍ട്ട് കോപ്പി നിര്‍ബന്ധമാണ്. വിദേശ വിലാസം തെളിയിക്കുന്ന ഒരു രേഖയും ഹാജരാക്കണം.
നിങ്ങള്‍ക്ക് നേരിട്ട് മ്യൂച്ചല്‍ഫണ്ട് കമ്പനികളില്‍ ചെന്ന് നിക്ഷേപിക്കാമെങ്കിലും പ്രഗത്ഭനായ ഉപദേശകന്റെ സഹായത്തോടെ നിക്ഷേപിക്കുന്നതാണ് ഉത്തമം. അതിന്റെ കാരണം നിലവില്‍ ഇന്ത്യയില്‍ വ്യത്യസ്ത തരത്തിലുള്ള ആയിരക്കണക്കിന് ഫണ്ടുകളുണ്ട്. അതില്‍ ഏത് ഫണ്ടാണ് നിങ്ങള്‍ക്ക് അനുയോജ്യമെന്നത് പ്രഗത്ഭനായ ഒരു ഉപദേഷ്ടാവിന് എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.